Kanam E.J.

Kanam E.J.

Any

Reading

Problem

Literature

1926-1987

Nil

Kottayam, Nil

Nil

Back

NIL

എഴുത്തുകാരനും അധ്യാപകനും പത്രപ്രവര്‍ത്തകനുമായ കാനം ഇ. ജെ. 13-06-1926-ല്‍ കോട്ടയത്ത് ജനിച്ചു. ഇ. ജെ. ഫിലിപ്പ് എന്നാണ് യഥാര്‍ത്ഥനാമം. കാട്ടുമങ്ക, പമ്പാനദി, അധ്യാപിക, ജീവിതം ആരംഭിക്കുന്നു, ചീലക്കുരുവി തുടങ്ങി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. മലയാള മനോരമ ആഴ്ചപതിപ്പ് എഡിറ്റര്‍, മനോരാജ്യം വാരികയുടെ സ്ഥാപക എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥകള്‍ എഴുതിയിട്ടുള്ള ഇദ്ദേഹം 1962-ല്‍ കുഞ്ചാക്കോയുടെ ഭാര്യ എന്ന ചലച്ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി തിരക്കഥ എഴുതിയത്. 1970-ല്‍ ദത്തുപുത്രന്‍, തിരിച്ചടി, പി. സുബ്രഹ്മണ്യത്തിന്റെ കളിയോടം, പുത്രി, കാട്ടുമല്ലിക, പ്രിയതമ, അധ്യാപിക, സ്വര്‍ഗപുത്രി തുടങ്ങിയ ചലച്ചിത്രങ്ങള്‍ക്കും തിരക്കഥ എഴുതി. 13-06-1987-ല്‍ അന്തരിച്ചു.

              
Back

  Date updated :