Katholikkabava VI Baselius Marthoma Mathews Dwitheeyan

Katholikkabava VI Baselius Marthoma Mathews Dwitheeyan

Any

Reading

Problem

Religion

1915-

Perinad

Kollam, Nil

Nil

Back

NIL

ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ 30-01-1915-ല്‍ കൊല്ലം ജില്ലയിലെ പെരിനാട് ജനിച്ചു. കല്‍ക്കട്ട ബിഷപ്സ് കോളേജില്‍ നിന്ന് ക്രിസ്തീയ വേദശാസ്ത്രത്തില്‍ ബി.ഡി. ബിരുദം നേടിയ ഇദ്ദേഹം ന്യൂയോര്‍ക്കിലെ ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ഉപരിപഠനം നടത്തി. 1938-ല്‍ വൈദികപട്ടം സ്വീകരിച്ചു. 15-05-1953-ല്‍ കൊല്ലം ഭദ്രാസന സഹായ മെത്രാപ്പൊലീത്തയാകുകയും തുടര്‍ന്ന് ഭദ്രാസനാധിപന്‍ ആകുകയും ചെയ്തു. 01-05-1980-ല്‍ കാതോലിക്കാബാവയുടെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടു. 21-04-1991-ന് കാതോലിക്കാ സ്ഥാനമേറ്റു. അടൂര്‍ സെന്റ് മേരീസ്, ശൂരനാട് ബസലേല്‍, ആദിച്ചനല്ലൂര്‍ എന്നീ കോണ്‍വെന്റുകളുടേയും ചായലോട് സെന്റ് ജോര്‍ജ് ആശ്രമം, കിഴക്കേക്കല്ലട കര്‍മേല്‍ ആശ്രമം, പട്ടാഴി കാല്‍വരി ആശ്രമം, ശൂരനാട് സെന്റ് തോമസ്, ചെങ്ങമനാട് ബെത്ലഹേം എന്നിവയുടേയും സ്ഥാപകനാണ് ഇദ്ദേഹം.

              
Back

  Date updated :