Kanippayyur Sankaran Namboothiri

Kanippayyur Sankaran Namboothiri

Any

Reading

Problem

Religion

1891-1981

Nil

Other, Nil

Nil

Back

NIL

തച്ചുശാസ്ത്രജ്ഞനും ജ്യോതിഷപണ്ഡിതനുമായ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് 20-04-1891-ല്‍ ജനിച്ചു. വേദം, സംസ്കൃതം, തച്ചുശാസ്ത്രം, ജ്യോതിശാസ്ത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്നു. ഉണ്ണിനമ്പൂതിരിയിലും ഇതര യോഗക്ഷേമ പ്രസിദ്ധീകരണങ്ങളിലും മാറ്റത്തിനു വേണ്ടി ആഹ്വാനം ചെയ്യുന്ന ലേഖനങ്ങള്‍ ഇദ്ദേഹം എഴുതിയിരുന്നു. കെട്ടിടനിര്‍മ്മാണത്തിലെ വിദഗ്ദ്ധ ഉപദേഷ്ടാവ് ആയിരുന്നു. 1928-ല്‍ കുന്നംകുളത്ത് ഒരു പ്രസ്സ് സ്ഥാപിച്ച്, വൈദികവിധികളെക്കുറിച്ചും പൂജകള്‍, മന്ത്രപ്രയോഗങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. 1967-ല്‍ തൃപ്പൂണിത്തുറയിലെ വിദ്വത് സദസ്സ് പണ്ഡിതരാജന്‍ എന്ന ബഹുമതി ഇദ്ദേഹത്തിനു നല്‍കി. ഔഷധനിഘണ്ടു, മനുഷ്യാലയചന്ദ്രിക, നമ്പൂതിരിമാരും മക്കത്തായവും, നായന്മാരുടെ പൂര്‍വ്വചരിത്രം, സംസ്കൃത-മലയാള നിഘണ്ടു എന്നിവ ഇദ്ദേഹത്തിന്റെ മുഖ്യകൃതികളാണ്. 24-03-1981-ല്‍ അന്തരിച്ചു.

              
Back

  Date updated :