Kakkanadan

Kakkanadan

Any

Reading

Problem

Literature

1935-

Nil

Kollam, Nil

Nil

Back

NIL

മലയാള നോവലിസ്റും ചെറുകഥാകൃത്തുമായ കാക്കനാടന്‍ 23-04-1935-ല്‍ കൊല്ലത്ത് ജനിച്ചു. ജോര്‍ജ് വര്‍ഗ്ഗീസ് കാക്കനാടന്‍ എന്നാണ് മുഴുവന്‍ പേര്. 1955-ല്‍ ബി.എസ്.സി. പാസ്സായ ഇദ്ദേഹം പന്ത്രണ്ടുവര്‍ഷം അധ്യാപകനായിരുന്നു. സതേണ്‍ റയില്‍വേയിലും റയില്‍വേ മിനിസ്ട്രിയിലും ജോലി ചെയ്തിട്ടുണ്ട്. 1967-ല്‍ ഗവേഷണപഠനത്തിനായി ജര്‍മ്മനിയിലേക്ക് പോയ ഇദ്ദേഹം ലൈപ്സിഗില്‍ താമസിച്ച് പഠിച്ചു. യൂറോപ്പ് മുഴുവന്‍ സന്ദര്‍ശനം നടത്തിയശേഷം 1968-ല്‍ കേരളത്തില്‍ തിരിച്ചെത്തി. സാക്ഷി, ഏഴാം മുദ്ര, പറങ്കിമല, അഞ്ജാതയുടെ താഴ്വര, ചുമര്‍ചിത്രങ്ങള്‍, രണ്ടാംപിറവി, വസൂരി, മഴയുടെ ജ്വാലകള്‍, മഴനിഴല്‍പ്രദേശം, പ്രളയത്തിനുശേഷം, കൊളോസസ് തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1984-ല്‍ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഒറോതയ്ക്ക് ലഭിച്ചു. ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍ എന്ന കഥാസമാഹാരത്തിന് വിശ്വദീപം അവാര്‍ഡും ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡും ലഭിച്ചു.

              
Back

  Date updated :