Kavitha Balakrishnan

Kavitha Balakrishnan

Any

Reading

Problem

Art / Artist

1976-

Iringalakkuda

Trichur, Nil

Nil

Back

NIL

ചിത്രകാരിയായ കവിതാബാലകൃഷ്ണന്‍ 01-06-1976-ല്‍ ഇരിങ്ങാലക്കുടയില്‍ ജനിച്ചു. ചെറുകഥാകൃത്ത് ബാലകൃഷ്ണന്‍ അഞ്ചത്തിന്റെ മകളാണ്. ഇംഗ്ളീഷില്‍ ബിരുദം, ബറോഡ എം.എസ്. യൂണിവേഴ്സിറ്റിയില്‍നിന്ന് ഫൈന്‍ ആര്‍ട്സ് ഹിസ്ററിയില്‍ എം.എ എന്നിവ നേടി. കവിതാസ്കെച്ചുകള്‍ എന്ന ശീര്‍ഷകത്തില്‍ 50-ല്‍ പരം രചനകള്‍ നടത്തിയിട്ടുണ്ട്. പട്ടം പറത്തുന്നവള്‍, റ്റെയിമിങ് ദ ബുള്‍, ചോളം വില്ക്കുന്ന സ്ത്രീ, സ്വാതന്ത്യ്രത്തിന്റെ വാര്‍ഷികം, പച്ചകുത്തപ്പെട്ടവള്‍, ചെറുമ എന്നിവ ഇവരുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കല്‍ക്കട്ട, ന്യൂഡല്‍ഹി, വിശാഖപട്ടണം, നാഗ്പൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്. 1988-ല്‍ ഫെസ്റിവല്‍ ഒഫ് കള്‍ചര്‍ എന്ന പെയിന്റിങ്ങിന് സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് ലഭിച്ചു. 1995-ല്‍ ഇന്ത്യന്‍ ജൂനിയര്‍ ചേംബറിന്റെ യുവപ്രതിഭാ ദേശീയ അവാര്‍ഡ്, കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ചിത്രപ്രതിഭാ പുരസ്കാരം എന്നിവയ്ക്കും ഇവര്‍ അര്‍ഹയായി. ഇവരുടെ കവിതകളും ലേഖനങ്ങളും ഇല്ലസ്ട്രേഷനുകളും ആര്‍തെക് അനുഭവങ്ങള്‍ എന്ന യാത്രാവിവരണവും പ്രസിദ്ധീകൃതമായിട്ടുണ്ട്.

              
Back

  Date updated :