Kalyanikkuttiyamma Kalamandalam

Kalyanikkuttiyamma Kalamandalam

Any

Reading

Problem

Art / Artist

1915-

Nil

Other, Nil

Nil

Back

NIL

മോഹിനിയാട്ട നര്‍ത്തകിയായ കല്യാണിക്കുട്ടിയമ്മ 1915-ല്‍ തെക്കെ മലബാറില്‍ ജനിച്ചു. കലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളിയും മോഹിനിയാട്ടവും അഭ്യസിച്ചു. ആലുവ കേരള കലാലയം, തൃപ്പൂണിത്തുറ ശ്രീകലാനൃത്തസമിതി എന്നീ നൃത്തകലാലയങ്ങള്‍ ആരംഭിക്കുകയും മോഹിനിയാട്ടത്തെക്കുറിച്ച് പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തു. മോഹിനിയാട്ടം-ചരിത്രവും ആട്ടപ്രകാരവും, വനമാല, ത്രയംബകം എന്നിവയാണ് പ്രധാന കൃതികള്‍. ഗുരുഗോപിനാഥിന്റെ ശ്രീ ചിത്രോദയ നൃത്തകലാലയം, അഡയാര്‍ കലാക്ഷേത്രം എന്നിവിടങ്ങളിലെ അധ്യാപികയായിരുന്നു. പ്രശസ്ത നര്‍ത്തകരായ ലളിത, പത്മിനി, മൃണാളിനി സാരാഭായ് എന്നിവരുടെ അധ്യാപികയാണ് ഇവര്‍. കലാമണ്ഡലം വിശിഷ്ടാംഗത്വം, കേന്ദ്ര സംഗീതനാടക അക്കാദമി അവാര്‍ഡ്, 1998-ല്‍ കാളിദാസ പുരസ്കാരം എന്നീ ബഹുമതികള്‍ ഇവര്‍ക്ക് ലഭിച്ചു. കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ഭര്‍ത്താവാണ്.

              
Back

  Date updated :