Karunakara Menon C.P.

Karunakara Menon C.P.

Any

Reading

Problem

High Officials

1891-1976

Nil

Other, Nil

Nil

Back

NIL

കൊച്ചി രാജ്യത്തെ അവസാനത്തെ ദിവാനാണ് കരുണാകരമേനോന്‍ സി. പി. 1891-ല്‍ ചെന്നൈയില്‍ ജനിച്ച ഇദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ബിരുദമെടുത്തശേഷം എക്സൈസ് വകുപ്പ്, സെക്രട്ടേറിയേറ്റ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. 1933-ല്‍ ചെന്നൈ പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ സെക്രട്ടറിയാകുകയും അതിനുശേഷം കമ്മീഷന്‍ അംഗമാകുകയും ചെയ്തു. 1946-ല്‍ കൊച്ചി ദിവാനായി. 1947 ആഗസ്റ് 15-ന് കൊച്ചി ഉത്തരവാദിത്വഭരണം ലഭിക്കുന്നത് വരെ ദിവാനായിരുന്നു. നിരവധി സാംസ്കാരിക സാമ്പത്തിക സ്ഥാപനങ്ങളുടെ നേതൃപദവി വഹിച്ചിട്ടുണ്ട്. ദക്ഷിണ കര്‍ണ്ണാടക ജില്ലാ കളക്ടര്‍, ഗവണ്‍മെന്റ് സെക്രട്ടറി, റീജിയണല്‍ ഫുഡ് കമ്മീഷണര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം 1976-ല്‍ നിര്യാതനായി.

              
Back

  Date updated :