Karunakara Menon P.K.

Karunakara Menon P.K.

Any

Reading

Problem

Education

1916-1970

Nil

Other, Nil

Nil

Back

NIL

സാഹിത്യകാരനും ചരിത്രകാരനുമായ കരുണാകരമേനോന്‍ പി. കെ. 12-04-1916-ല്‍ ജനിച്ചു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ബി. എ. ഓണേഴ്സ്, എംലിറ്റ്, എല്‍. റ്റി. ബിരുദങ്ങള്‍ നേടിയ ഇദ്ദേഹം കോളേജ് അധ്യാപകനായിരുന്നു. കേരളത്തിന്റെ സ്വാതന്ത്യ്രസമര ചരിത്രം രചിക്കുവാന്‍ രൂപീകരിക്കപ്പെട്ട റീജനല്‍ റിക്കാര്‍ഡ്സ് സര്‍വേ കമ്മിറ്റിയുടെ കണ്‍വീനര്‍ ആയിരുന്ന ഇദ്ദേഹം ഹിസ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇന്‍ കേരള എന്ന ചരിത്രഗ്രന്ഥവും പാഴ്നിഴല്‍, ഉണ്ടയില്ലാത്ത വെടികള്‍, നവോദയം, പുല്‍കൊല്ല നീ എന്നീ സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. 1963-ല്‍ കേരള സര്‍വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായ ഇദ്ദേഹം ഇന്ത്യന്‍ ഹിസ്റോറിക്കല്‍ റിക്കാര്‍ഡ്സ് കമ്മീഷന്‍, ഇന്ത്യന്‍ ഹിസ്ററി കോണ്‍ഗ്രസ്സ്, ശാസ്ത്രസാങ്കേതിക ശാസ്ത്രപദാവലി കമ്മീഷന്‍, സംസ്ഥാന ആര്‍ക്കൈവ്സിന്റേയും കേന്ദ്ര ആര്‍ക്കിയോളജി വകുപ്പിന്റേയും ഉപദേശകസമിതി എന്നിവയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 04-08-1970-ല്‍ നിര്യാതനായി.

              
Back

  Date updated :