Karunakara Menon Idappally

Karunakara Menon Idappally

Any

Reading

Problem

Literature

1905-1965

Idappally

Ernakulam, Nil

Nil

Back

NIL

മലയാളസാഹിത്യകാരനായ കരുണാകരമേനോന്‍, ഇടപ്പള്ളി 1905-ല്‍ ഇടപ്പള്ളിയില്‍ ജനിച്ചു. ഇടപ്പള്ളി, ആലുവ, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തി. സരസകവി കുട്ട്യപ്പനമ്പ്യാരില്‍ നിന്ന് സംസ്കൃതം അഭ്യസിച്ചു. ഇടപ്പള്ളി കവികളായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള എന്നിവരുടെ സാഹിത്യ ഗുരുവാണ് ഇദ്ദേഹം. മകന്‍ (കവിതാസമാഹാരം), ചങ്ങമ്പുഴ മാര്‍ത്താണ്ഡന്‍ (നാടകം), പെരുമാളുടെ തേവാരി (ഖണ്ഡകാവ്യം) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. കൂടാതെ കുറ്റവും ശിക്ഷയും, തൊണ്ണൂറ്റിമൂന്ന്, ഇലിയട്ട്, യുദ്ധവും സമാധാനവും എന്നീ വിവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ഇദ്ദേഹം എഴുതിയ ഭൂതനാഥോദ്ഭവം എന്ന ആട്ടക്കഥയും അരങ്ങുകളില്‍ പ്രസിദ്ധി നേടിയിട്ടുണ്ട്. ഇടപ്പള്ളി സാഹിത്യ സമാജത്തിന്റെ സ്ഥാപകനായ ഇദ്ദേഹം പരിഷത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. 1965-ല്‍ നിര്യാതനായി. നിരൂപകനും ഉപന്യാസകാരനുമായ പ്രൊഫ. എസ്.കെ. വസന്തന്‍ ഇദ്ദേഹത്തിന്റെ മകനാണ്.

              
Back

  Date updated :