Karunakaran C.N.

Karunakaran C.N.

Any

Reading

Problem

Art / Artist

1940-

Brahmakulam, Guruvayoor

Trichur, Nil

Nil

Back

NIL

പ്രശസ്ത കേരളീയ ചിത്രകാരനാണ് കരുണാകരന്‍ സി.എന്‍. ഇദ്ദേഹം 06-05-1940-ല്‍ ഗുരുവായൂരിലെ ബ്രഹ്മകുളത്ത് ജനിച്ചു. 1956-ല്‍ ചെന്നൈ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് ഒന്നാം റാങ്കോടെ ഡിസൈനിങ്ങില്‍ ഡിപ്ളോമ കരസ്ഥമാക്കി. 1962-ല്‍ ചെന്നൈ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ഒന്നാംറാങ്കോടെ പെയിന്റിങ്ങില്‍ ബിരുദം നേടി, ഏറ്റവും നല്ല വിദ്യാര്‍ത്ഥിക്കുള്ള സ്വര്‍ണ്ണമെഡല്‍ ഇദ്ദേഹം കരസ്ഥമാക്കി. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട് ഗാലറിയായ ചിത്രകൂടം ആര്‍ട് ഗാലറി 1973-77-ല്‍ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലം, കൊച്ചിന്‍ കോര്‍പ്പറേഷന്റെ പ്രധാന മന്ദിരം, ഫാക്ട് ടെക്നിക്കല്‍ ഓഫീസ് എന്നിവ രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്. ഭാരതീയ ശൈലിയില്‍ ഇദ്ദേഹം രൂപകല്പന ചെയ്ത മന്ദിരങ്ങളും രചിച്ച ചിത്രങ്ങളും ദേശീയാംഗീകാരം നേടിയിട്ടുണ്ട്. 1964-ല്‍ പെയിന്റിങ്ങിന് മദ്രാസ് ലളിതകലാ അക്കാദമിയുടെ പുരസ്കാരവും 1971, 72, 75 വര്‍ഷങ്ങളില്‍ കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചു.

              
Back

  Date updated :