Karunakaran Pattathuvila

Karunakaran Pattathuvila

Any

Reading

Problem

Literature

1927-1985

Nil

Kollam, Nil

Nil

Back

NIL

മലയാളസാഹിത്യകാരനായ കരുണാകരന്‍, പട്ടത്തുവിള 1927-ല്‍ കൊല്ലത്ത് ജനിച്ചു. ചെന്നൈ പ്രസിഡന്‍സി കോളേജ്, കൊളംബിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ബിരുദാനന്തരനിയമപഠനത്തിനു ചേര്‍ന്നുവെങ്കിലും പൂര്‍ത്തിയാക്കിയില്ല. പിന്നീട് എം.ബി.എ. പാസ്സായി. ചെറുകഥാകൃത്ത് എന്ന നിലയിലാണ് പ്രശസ്തനായത്. സത്യാന്വേഷണങ്ങള്‍, മുനി, കണ്ണേ മടങ്ങുക, ബൂര്‍ഷ്വാ സ്നേഹിതന്‍ എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മുനി എന്ന കൃതിക്ക് 1972-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു. കേരളകൌമുദിയില്‍ പത്രാധിപസമിതിയംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അരവിന്ദന്‍ സംവിധാനം ചെയ്ത പ്രസിദ്ധമായ ഉത്തരായണം എന്ന ചലച്ചിത്രം ഇദ്ദേഹം നിര്‍മ്മിക്കുകയും കേന്ദ്ര അവാര്‍ഡ് കരസ്ഥമാക്കുകയും ചെയ്തു. പിയേഴ്സ് ലസ്ലിയിലും ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. 1985 ജൂണ്‍ 5-ന് ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :