Karunakaran Nair Kudamaloor

Karunakaran Nair Kudamaloor

Any

Reading

Problem

Art / Artist

1916-

Kudamaloor

Kottayam, Nil

Nil

Back

NIL

പ്രശസ്ത കഥകളി നടനായ കരുണാകരന്‍ നായര്‍ 1916-ല്‍ കോട്ടയം ജില്ലയിലെ കുടമാളൂരില്‍ ജനിച്ചു. കുടമാളൂര്‍ കഥകളിരംഗം സ്ഥാപിച്ച ഇദ്ദേഹം ഫാക്ട് കഥകളി വിദ്യാലയത്തിലെ ആചാര്യനും ആയിരുന്നു. കുറിച്ചി രാമപ്പണിക്കര്‍ ആയിരുന്നു ഗുരു. സ്ത്രീവേഷങ്ങള്‍ അവതരിപ്പിക്കുന്നതില്‍ സമര്‍ത്ഥനായിരുന്ന ഇദ്ദേഹം, ദയമന്തി, രംഭ, ഉര്‍വ്വശി, മോഹിനി, പാഞ്ചാലി, പൂതന, ദേവയാനി, മന്ഥര, മലയത്തി, ചിത്രലേഖ, കൈകേയി തുടങ്ങി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1939-ല്‍ തിരുവനന്തപുരം കൊട്ടാരം കഥകളി യോഗത്തിലെ അംഗമായിരുന്നു. കൊച്ചി പരീക്ഷിത്തു തമ്പുരാന്‍, വള്ളത്തോള്‍ എന്നിവരില്‍ നിന്നും സുവര്‍ണ്ണമുദ്രകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. നിരവധി വിദേശരാജ്യങ്ങളില്‍ കഥകളി അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരളസംഗീത നാടക അക്കാദമി; കേന്ദ്ര സംഗീത നാടക അക്കാദമി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എന്നിവയുടെ അവാര്‍ഡുകളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :