Karunakaran Kambisserry

Karunakaran Kambisserry

Any

Reading

Problem

Literature

1922-1977

Nil

Other, Nil

Nil

Back

NIL

പത്രപ്രവര്‍ത്തകനും സാഹിത്യകാരനും അഭിനേതാവുമായ കരുണാകരന്‍ കാമ്പിശ്ശേരി 1922-ല്‍ ജനിച്ചു. തിരുവനന്തപുരം സംസ്കൃത കോളേജില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ക്വിറ്റിന്ത്യാസമരത്തില്‍ പങ്കെടുത്തു. കാമ്പിശ്ശേരി കൃതികള്‍, അന്ത്യദര്‍ശനം, അഭിനയചിന്തകള്‍, ആനടാക്സി, കൂനന്തറ പരമുവും പൂനാകേശവനും തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന് 1944-ല്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1947-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. കര്‍ഷകത്തൊഴിലാളി നേതാവായിരുന്ന ഇദ്ദേഹം 1951-ല്‍ പുതുപ്പള്ളിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.എ.സി.യില്‍ ചേര്‍ന്ന് നാടകാഭിനയം തുടങ്ങിയ ഇദ്ദേഹം നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന നാടകത്തിലെ അഭിനയംകൊണ്ട് മികച്ച സ്വഭാവനടന്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു. നിത്യകന്യക, മുടിയനായ പുത്രന്‍, നിണമണിഞ്ഞ കാല്‍പ്പാടുകള്‍, അശ്വമേധം തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കേരളം, വിശ്വകേരളം, യുവകേരളം, പൌരധ്വനി എന്നീ ദിനപത്രങ്ങളില്‍ സേവനം അനുഷ്ഠിച്ച ഇദ്ദേഹം 1954 മുതല്‍ ജനയുഗത്തിന്റെ പത്രാധിപസമിതിയില്‍ അംഗമായിരുന്നു. 27-07-1977-ല്‍ അന്തരിച്ചു.

              
Back

  Date updated :