Kariyattil Youseph malpan

Kariyattil Youseph malpan

Any

Reading

Problem

Religion

1742-1786

Alangatt

Ernakulam, Nil

Nil

Back

NIL

ക്രൈസ്തവവൈദികനും ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയനായ ആര്‍ച്ച് ബിഷപ്പുമാണ് കരിയാറ്റില്‍ യൌസേപ്പ് മല്പാന്‍. 06-05-1742-ല്‍ ഇദ്ദേഹം ആലങ്ങാട് ജനിച്ചു. 1755-ല്‍ 13-ാം വയസ്സില്‍ ദൈവശാസ്ത്രപഠനത്തിനായി റോമിലേക്ക് പോയ ഇദ്ദേഹം 1766-ല്‍ വൈദിക പട്ടം സ്വീകരിച്ചു. പിന്നീട് ആലങ്ങാട്ട് സെമിനാരിയില്‍ പ്രൊഫസറായി ഒരു വ്യാഴവട്ടക്കാലം സേവനം അനുഷ്ഠിച്ചു. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ കേരളീയ വൈദികനാണ് ഇദ്ദേഹം. കേരളത്തിലെ ക്രൈസ്തവ സഭയെ വിദേശമേധാവിത്വത്തില്‍നിന്ന് മോചിപ്പിക്കുന്നതിനും വേര്‍പെട്ടുപോയവരെ മാതൃസഭയിലേക്ക് ആനയിക്കുന്നതിനും ഇദ്ദേഹം പരിശ്രമിച്ചു. ഇതിനായി 08-05-1778-ല്‍ റോമിലേക്ക് യാത്രതിരിച്ച ഇദ്ദേഹം 1780-ല്‍ റോമിലെത്തി 6-ാം പീയൂസ് മാര്‍പാപ്പയ്ക്ക് നിവേദനം നല്‍കുകയുണ്ടായി. മടക്കയാത്രയില്‍ ഇദ്ദേഹം പോര്‍ച്ചുഗല്‍ രാജ്ഞിയെ സന്ദര്‍ശിച്ചു. ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തില്‍ ആകൃഷ്ടയായ രാജ്ഞി റോമിന്റെ അംഗീകാരത്തോടെ ഇദ്ദേഹത്തെ കൊടുങ്ങല്ലൂര്‍ രൂപതയുടെ ആര്‍ച്ച് ബിഷപ്പായി വിജ്ഞാപനം പുറപ്പെടുവിച്ചു. 17-02-1783-ല്‍ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 01-05-1786-ല്‍ ഗോവയിലെത്തിയ ഇദ്ദേഹം 09-09-1786-ല്‍ കാലം ചെയ്തു. ഇദ്ദേഹം നടത്തിയ റോമായാത്രയില്‍ പങ്കാളി ആയിരുന്ന പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ വര്‍ത്തമാനപുസ്തകം എന്ന ഗ്രന്ഥത്തില്‍ യാത്രയെപ്പറ്റി വിവരിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സഞ്ചാരസാഹിത്യ വിഭാഗത്തിലുണ്ടായ ആദ്യത്തെ കൃതിയാണ് ഇതെന്ന് കരുതപ്പെടുന്നു. വിരോധികള്‍ ഇദ്ദേഹത്തിന് വിഷം കൊടുത്തു കൊന്നുവെന്നാണ് സഹചാരിയായിരുന്ന തോമ്മാക്കത്തനാരുടെ വിശ്വാസം. ഇദ്ദേഹത്തിന്റെ പൂജനീയമായ ഭൌതികാവശിഷ്ടങ്ങള്‍ 11-04-1961-ല്‍ ഗോവയില്‍ നിന്ന് ജന്മനാട്ടില്‍ കൊണ്ടുവന്ന് പുനഃസംസ്കരിച്ചു. വേദതര്‍ക്കം എന്ന കൃതി ഇദ്ദേഹം രചിച്ചതാണ്. ആധുനിക മലയാള ഗദ്യസാഹിത്യത്തിന് അടിത്തറപാകിയ കൃതികളില്‍ ഒന്നാണിത്.

              
Back

  Date updated :