Kammaran Nair Azheekkod

Kammaran Nair Azheekkod

Any

Reading

Problem

Literature

Nil

Azheekkod

Other, Nil

Nil

Back

NIL

18-ാം ശതകത്തില്‍ ജീവിച്ചിരുന്ന മലയാള കവിയാണ് കമ്മാരന്‍ നായര്‍. അഴീക്കോടാണ് ജന്മസ്ഥലം. ശ്രീകുമാരന്‍ എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. സ്വര്‍ലോകമാലിക എന്ന കിളിപ്പാട്ട് ഇദ്ദേഹം രചിച്ചതാണ്. യമപുരവര്‍ണനം, സുകൃതദുഷ്കൃത വര്‍ണനം, ചിത്രഗുപ്തവര്‍ണനം, പുണ്യകര്‍മകഥനം എന്നിങ്ങനെ നാല് ഭാഗങ്ങള്‍ ഉള്ള ഈ കിളിപ്പാട്ട് കൃതിയും കുചേലകഥ എന്ന നാലു ഭാഗങ്ങള്‍ ഉള്ള മറ്റൊരു കൃതിയും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. കവിയുടെ കൃഷ്ണഭക്തി വെളിപ്പെടുത്തുന്ന കൃതിയാണ് കുചേലകഥ. തിരുവിതാംകൂര്‍ സര്‍വകലാശാല ഈ കൃതികള്‍ 1948-ല്‍ പ്രസാധനം ചെയ്തിട്ടുണ്ട്.

              
Back

  Date updated :