Krishnapisharadi Attoor

Krishnapisharadi Attoor

Any

Reading

Problem

Literature

1875-1964

Attoor

Trichur, Nil

Nil

Back

NIL

പണ്ഡിതന്‍, ഗവേഷകന്‍, നിരൂപകന്‍, സംഗീതജ്ഞന്‍, ചരിത്രകാരന്‍, പത്രാധിപന്‍, അധ്യാപകന്‍, കവി എന്നീ നിരവധി തലങ്ങളില്‍ അറിയപ്പെട്ടിരുന്ന കൃഷ്ണപ്പിഷാരടി 29-09-1875-ല്‍ തൃശൂര്‍ ജില്ലയിലെ ആറ്റൂരില്‍ ജനിച്ചു. പണ്ഡിതരാജന്‍, കവിരത്നം എന്നീ ബഹുമതികള്‍ ലഭിച്ച പ്രതിഭാശാലിയാണ് ഇദ്ദേഹം. കൊടുങ്ങല്ലൂര്‍ കോവിലകത്തുനിന്ന് ന്യായം, വ്യാകരണം, അലങ്കാരം തുടങ്ങിയവ അഭ്യസിക്കുകയും ഭാഷാചരിത്രം, സാഹിത്യചരിത്രം, വ്യാകരണം, അലങ്കാരം, സംഗീതം എന്നിവയില്‍ ഗവേഷണം നടത്തുകയും ചെയ്തു. വായ്പാട്ടില്‍ വിദഗ്ധനായിരുന്ന ഇദ്ദേഹം വൈണികന്‍ എന്ന നിലയിലും പ്രശസ്തനായിരുന്നു. സംഗീത ചന്ദ്രിക, കേരളചരിത്രം, വിദ്യാവിവേകം, കേരള സാഹിത്യചരിത്രം, ഭാഷയും സാഹിത്യവും, ഭാഷാദര്‍പ്പണം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1911 മുതല്‍ 18 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഭാഷാധ്യാപകനായും പിന്നീട് 5 വര്‍ഷക്കാലം ശ്രീചിത്തിരതിരുനാള്‍ മഹാരാജാവിന്റെ സംസ്കൃത അധ്യാപകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 05-06-1964-ല്‍ നിര്യാതനായി.

              
Back

  Date updated :