Krishnapillai N.K.

Krishnapillai N.K.

Any

Reading

Problem

Literature

1889-1954

Ettumanoor

Kottayam, Nil

Nil

Back

NIL

കൃഷ്ണപിള്ള എന്‍.കെ. 09-10-1889-ല്‍ ഏറ്റുമാനൂരില്‍ ജനിച്ചു. ഗ്രന്ഥകാരനും സാമൂഹിക പരിഷ്കര്‍ത്താവും അധ്യാപകനുമായിരുന്നു. ലാ കോളജില്‍ പ്ളീഡര്‍ഷിപ്പിന് ചേര്‍ന്ന ഇദ്ദേഹം സി.വി.രാമന്‍പിള്ളയുമായി പരിചയപ്പെട്ടതു മൂലം മിതഭാഷി പത്രത്തിന്റെ പത്രാധിപരായി. ബാലരാമവര്‍മ, ഹെന്റിഫോഡ്, വേലുത്തമ്പിദളവ, കനകമംഗലം, തിരുവിതാംകൂര്‍ ചരിത്രം, വലിയ കോയിക്കലെ കൊലപാതകം, ജീവിതചന്ദ്രിക, പ്രേമാമൃതം ഒരു പഠനം, കമ്പോള ബാലിക, വീരമാര്‍ത്താണ്ഡന്‍, കനകമംഗലം തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ മുഖപത്രമായ സര്‍വീസിന്റെയും ട്രാവന്‍കൂര്‍ ഇക്കണോമിക് ജേര്‍ണലിന്റെയും പത്രാധിപരായും പ്രവര്‍ത്തിച്ചിരുന്നു. എന്‍.എസ്.എസ്. കരയോഗം രജിസ്ട്രാര്‍, മലയാളമനോരമയുടെ സബ് എഡിറ്റര്‍ എന്നീ നിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 17-02-1954-ല്‍ നിര്യാതയായി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറായിരുന്ന ഡോ.വി.കെ. സുകുമാരന്‍ നായരും മലയാള മനോരമ എഡിറ്റര്‍ ആയിരുന്ന വി.കെ. ഭാര്‍ഗവന്‍നായരും ഇദ്ദേത്തിന്റെ പുത്രന്മാരാണ്.

              
Back

  Date updated :