Krishnapillai. N

Krishnapillai. N

Any

Reading

Problem

Literature

1916-1988

Varkkala

Trivandrum, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കൃഷ്ണപിള്ള എന്‍. 22-09-1916-ല്‍ വര്‍ക്കലയിലെ ചെമ്മരുതിയില്‍ ജനിച്ചു. മികച്ച നാടകകൃത്തായിരുന്നു. ബലാബലം, അഴിമുഖത്തേക്ക്, കന്യക, ഭഗ്നഭവനം, മുടക്കു മുതല്‍, കൈരളിയുടെ കഥ, പ്രതിപാത്രം, ഭാഷണഭേദം, അനുരഞ്ജനം, കുടത്തിലെ വിളക്ക് മുതലായവ ഇദ്ദേഹത്തിന്റെ പ്രമുഖ നാടകങ്ങളാണ്. സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികളും പുരസ്കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൈസ്കൂള്‍ അധ്യാപകനായും തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍ കേരള സംസ്കാരത്തെപ്പറ്റി ഗവേഷണം നടത്തിയ ഇദ്ദേഹം തിരുനെല്‍വേലി ഹിന്ദുകോളജില്‍ അധ്യാപകനായും യൂണിവേഴ്സിറ്റി കോളജ് അധ്യാപകനായും പ്രൊഫസറായും യു.ജി.സി. പ്രൊഫസറായും സേവനം നടത്തിയിട്ടുണ്ട്. കേന്ദ്ര-കേരള സാഹിത്യഅക്കാദമി അവാര്‍ഡുകള്‍, ഓടക്കുഴല്‍ അവാര്‍ഡ് സാഹിത്യപ്രവര്‍ത്തക അവാര്‍ഡ്, സംസ്ഥാന അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ഇദ്ദേഹം കുറെക്കാലം ജോലി നോക്കിയിരുന്നു. 10-07-1988-ല്‍ നിര്യാതനായി.

              
Back

  Date updated :