Krishnapillai E.V.

Krishnapillai E.V.

Any

Reading

Problem

Literature

1894-1938

Kunnathoor

Kollam, Nil

Nil

Back

NIL

ഫലിതസാഹിത്യകാരന്‍, നാടകകൃത്ത്, നടന്‍, ചെറുകഥാകൃത്ത്, അഭിഭാഷകന്‍, നിയമസാമാജികന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ഇ. വി. കൃഷ്ണപിള്ള 14-09-1894-ല്‍ കൊല്ലം ജില്ലയിലെ കുന്നത്തൂരില്‍ ജനിച്ചു. രാജാകേശവദാസന്‍, രാമരാജാഭിഷേകം, ഇരവിക്കുട്ടിപ്പിള്ള, ബാഷ്പവര്‍ഷം, ആരുടെ കൈ, ചിരിയും ചിന്തയും, കറുപ്പിന്റെ ഡെയ്ലി, തോരാത്ത കണ്ണുനീര്‍, കണ്ടക്ടര്‍ കുട്ടി, നളനും കലിയും, പ്രണയകമ്മീഷന്‍, കവിതക്കേസ്, തിലോത്തമ, മായാമനുഷ്യന്‍, ബി.എ. മായാവി, പെണ്ണരശുനാട്, വിവാഹക്കമ്മട്ടം, എം.എല്‍.സി. കഥകള്‍ മുതലയായവ ഇദ്ദേഹത്തിന്റെ പ്രമുഖകൃതികളാണ്. 1918-ല്‍ ബി.എ.യും 1923-ല്‍ ബി.എല്‍. ഉം പാസ്സായി ഇദ്ദേഹം കുറെക്കാലം തഹസില്‍ദാരായും വക്കീലായും പ്രവര്‍ത്തിച്ചു. സി.വി. രാമന്‍പിള്ളയുമായുള്ള സമ്പര്‍ക്കം ഇദ്ദേഹത്തിന്റെ സാഹിത്യവാസനയെ വളര്‍ത്തി. സമൂഹത്തെ ശക്തമായി വിമര്‍ശിക്കുന്ന രീതിയിലുള്ള കൃതികളാണ് ഇദ്ദേഹം രചിച്ചിട്ടുള്ളത്. 1919-ല്‍ സി.വി. രാമന്‍പിള്ളയുടെ പുത്രി മഹേശ്വരിഅമ്മയെ വിവാഹം കഴിച്ചു. ദ്വിജേന്ദനാഥ ടാഗൂര്‍, ത്രിലോകസഞ്ചാരി എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം രചനകള്‍ നിര്‍വഹിച്ചിട്ടുണ്ട്. 1924-ല്‍ മലയാളി പത്രത്തിന്റേയും 1937-ല്‍ മനോരമ ചിത്രവാരികയുടേയും പത്രാധിപരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 30-03-1938-ല്‍ അന്തരിച്ചു. പ്രശസ്ത ചലച്ചിത്രഹാസ്യ നടനായിരുന്ന അടൂര്‍ഭാസി ഇദ്ദേഹത്തിന്റെ പുത്രനാണ്.

              
Back

  Date updated :