Krishnan Nair Santhi Nikethanam

Krishnan Nair Santhi Nikethanam

Any

Reading

Problem

Social reformers

1922-1997

Aryanad

Trivandrum, Nil

Nil

Back

NIL

സ്വാതന്ത്യ്രസമരസേനാനിയും എഴുത്തുകാരനുമായ കൃഷ്ണന്‍നായര്‍ 1922 ജൂണില്‍ തിരുവനന്തപുരം ജില്ലയിലെ ആര്യനാട് ജനിച്ചു. ഗുരുദേവ് ടാഗോര്‍, ഗാന്ധിജിയും ആധുനിക ദാര്‍ശനികരും, വിനോബാഭാവേ, നക്ഷത്രങ്ങള്‍, ഹിമാലയപര്യടനം, ഗാന്ധിജിയ്ക്ക് ശേഷം, ബാപ്പു, ഇന്ത്യ ജീവിക്കുന്നു, ഇന്ത്യ അമേരിക്കയില്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തിരുന്നു. 1943-ല്‍ ടാഗൂറിന്റെ വിശ്വഭാരതിയില്‍ ചേരുകയും അവിടെവച്ച് ഗാന്ധിജിയെ പരിചയപ്പെടുകയും ചെയ്തു. സേവാഗ്രാമില്‍ നിന്ന് അടിസ്ഥാന വിദ്യാഭ്യാസ പരിശീലനം നേടി. കേരളത്തിലേക്ക് മടങ്ങിവന്ന് അടിസ്ഥാനവിദ്യാഭ്യാസരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു. 1949-ല്‍ കാലടിയില്‍ ഗാന്ധിസേവാഗ്രാം സ്ഥാപിച്ചു. ഭൂദാന പ്രസ്ഥാനത്തില്‍ ചേര്‍ന്ന് ആശ്രമവും കെട്ടിടവും ശ്രീശങ്കരാ കോളേജ് സ്ഥാപിക്കാന്‍ വിട്ടുകൊടുക്കുകയും ചെയ്തു. 1963-ല്‍ ചൈനീസ് ആക്രമണകാലത്ത് സര്‍വസേവാസംഘത്തിന്റെ നേതൃത്വത്തില്‍ ഹിമാലയന്‍ അതിര്‍ത്തിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.
തമിഴ്നാട്ടിലെ മൈലാപ്പൂരില്‍ ഗാന്ധിപീസ് സെന്റര്‍ സ്ഥാപിച്ചു. 1970-ല്‍ ഗാന്ധീപീസ് ഫൌണ്ടേഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച രാജ്ഘട്ട് സ്കൂള്‍ ഓഫ് നോണ്‍ വയലന്‍സിന്റെ ഡയറക്ടറായും അഖിലേന്ത്യാ ഹരിജന്‍ സേവക് സംഘത്തിന്റെ കേരള ശാഖാ പ്രസിഡന്റായും സമാധാനത്തിനുള്ള ലോകമതങ്ങളുടെ കൌണ്‍സില്‍ വൈസ് പ്രസിഡന്റായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 07-03-1997-ല്‍ നിര്യാതനായി.

              
Back

  Date updated :