Krishnan Nair Kalamandalam

Krishnan Nair Kalamandalam

Any

Reading

Problem

Art / Artist

1914-1990

Ezhimala

Other, Nil

Nil

Back

NIL

പ്രശസ്ത കഥകളി നടനായിരുന്ന കൃഷ്ണന്‍ നായര്‍ 1914-ല്‍ ഏഴിമലയില്‍ ജനിച്ചു. ഗുരു ചന്തുപ്പണിക്കരായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ഗുരു. പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്ന് പരിശീലനം പൂര്‍ത്തിയാക്കി. പച്ച, കത്തി, വേഷങ്ങളാണ് പ്രധാനമായി ചെയ്തിരുന്നത്. 1970-ല്‍ പദ്മശ്രീ പുരസ്കാരം ലഭിച്ചതു കൂടാതെ പല ബഹുമതികള്‍ക്കും ഇദ്ദേഹം അര്‍ഹനായിട്ടുണ്ട്. ഒന്നാംദിവസത്തെ നളന്‍, രൌദ്രഭീമന്‍, ആദ്യത്തെ യക്ഷന്‍, ധര്‍മപുത്രന്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ മികച്ച വേഷങ്ങളാണ്. പട്ടിക്കാംതൊടി രാവുണ്ണി മേനോന്‍, കവളപ്പാറ നാരായണന്‍ നായര്‍, കുഞ്ചുക്കുറുപ്പ്, മാണി മാധവചാക്യാര്‍ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ ഗുരുക്കന്‍മാര്‍. കലാമണ്ഡലത്തിലെ മോഹിനിയാട്ടം അധ്യാപികയായിരുന്ന കല്യാണിക്കുട്ടിയമ്മയാണ് ഇദ്ദേഹത്തിന്റെ പത്നി. 15-08-1990-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :