Krishnan Nair. M

Krishnan Nair. M

Any

Reading

Problem

Literature

1923-2006

Nil

Trivandrum, Nil

Nil

Back

NIL

കൃഷ്ണന്‍ നായര്‍ എം. 01-03-1923-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. മലയാള സാഹിത്യ വിമര്‍ശകന്‍, കോളമിസ്റ്, അധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ഇദ്ദേഹം. 1945-ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് മലയാളം ബി.എ. ഓണേഴ്സ് ഒന്നാംക്ളാസ്സില്‍ പാസ്സായ ഇദ്ദേഹം അഞ്ചു കൊല്ലം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ജോലി നോക്കി. സാഹിത്യ വാരഫലം എന്ന പംക്തിയിലൂടെ ഏറെ പ്രസിദ്ധി നേടിയ ഇദ്ദേഹം നവജീവനില്‍ ആണ് ആദ്യത്തെ വിമര്‍ശനലേഖനം എഴുതിയത്. 1970-ല്‍ സാഹിത്യ വാരഫലം മലയാളനാട്ടില്‍ ആരംഭിച്ചു. പിന്നീട് കലാകൌമുദിയില്‍ തുടര്‍ന്നു. 
സാഹിത്യവാരഫലം എന്ന പംക്തിയെ അംഗീകരിച്ച് ഭാഷാ പത്രപ്രവര്‍ത്തനത്തിനുള്ള ബി.ഡി. ഗോയങ്ക അവാര്‍ഡും എം.കൃഷ്ണന്‍നായരുടെ പ്രബന്ധങ്ങള്‍ എന്ന കൃതിക്ക് ശ്രീനാരായണ അക്കാദമി അവാര്‍ഡും ലഭിച്ചു. ഒരു ശബ്ദത്തില്‍ ഒരു രാഗം, ശരത്കാലദീപ്തി, സാഹിത്യവാരഫലം, വായനക്കാരി നിങ്ങള്‍ ജീവിച്ചിരിക്കുന്നുവോ? പനിനീര്‍പ്പൂവിന്റെ പരിമളംപോലെ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. വിവിധ കോളജുകളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ച ഇദ്ദേഹം 1978-ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് പ്രൊഫസറും വകുപ്പ് തലവനുമായി വിരമിച്ചു. 2006 മാര്‍ച്ച് 23-ന് അന്തരിച്ചു.

              
Back

  Date updated :