Krishnankutty Veloor

Krishnankutty Veloor

Any

Reading

Problem

Literature

1933-

Veloor

Kottayam, Nil

Nil

Back

NIL

ഹാസ്യസാഹിത്യകാരനായ കൃഷ്ണന്‍കുട്ടി വേളൂര്‍ 1933-ല്‍ ജനിച്ചു. കേരളധ്വനി, ദീപിക, ഈനാട് തുടങ്ങിയ ആനുകാലികങ്ങളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊച്ചിന്‍ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കേരള ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് അംഗം, ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ അഡ്വൈസറി ബോര്‍ഡംഗം, ദീപിക വാരികയുടെ എഡിറ്റര്‍ എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വേല മനസിലിരിക്കട്ടെ എന്ന കൃതിക്ക് 1973-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ.വി. കൃഷ്ണപിള്ള മെമ്മോറിയല്‍ അവാര്‍ഡ് തുടങ്ങി ധാരാളം പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീണപൂവിലെ സാത്വികഹാസ്യം എന്ന വിമര്‍ശന ഗ്രന്ഥം പ്രത്യേകമായ ഒരു പ്രശസ്തിക്ക് അര്‍ഹമാകുകയുണ്ടായി. പത്രപാരായണന്‍, വിനോദ് എന്നീ തൂലികാനാമങ്ങളിലും എഴുതിയിട്ടുള്ള ഇദ്ദേഹം ചലച്ചിത്രരംഗത്തും കഥാപ്രസംഗരംഗത്തും പ്രവര്‍ത്തിച്ചിട്ടുണ്ട്.

              
Back

  Date updated :