Krishnankutty Mundoor

Krishnankutty Mundoor

Any

Reading

Problem

Literature

1935-

Mundoor

Palakkad, Nil

Nil

Back

NIL

അധ്യാപകനും എഴുത്തുകാരനുമായ കൃഷ്ണന്‍കുട്ടി 17-07-1935-ല്‍ പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഇംഗ്ളീഷില്‍ എം.എ., ബി.എഡ്. ബിരുദവും ഇംഗ്ളീഷ് അധ്യാപനത്തില്‍ പ്രത്യേക പരിശീലനവും ഇദ്ദേഹം നേടി.
മൂന്നാമതൊരാള്‍, ആശ്വാസത്തിന്റെ മന്ത്രച്ചരട്, നിലാപ്പിശുക്കുള്ള രാത്രിയില്‍, താവളം തൊട്ട് താവളം വരെ (കഥാസമാഹാരങ്ങള്‍), ഏകാകി, എത്രത്തോളമെന്നറിയാതെ (നോവലുകള്‍) തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മറാഠി, കന്നട, തമിഴ്, ഇംഗ്ളീഷ് ഭാഷകളിലേക്ക് കഥകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസസംബന്ധമായ ലേഖനങ്ങള്‍ എഴുതാറുണ്ടെങ്കിലും ചെറുകഥകളാണ് മുഖ്യമായും ഇദ്ദേഹം എഴുതാറുള്ളത്. ചെറുകാട് അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ടീച്ചര്‍ ട്രെയിനിങ് ഇന്‍സ്റിറ്റ്യൂട്ടുകളിലായി ദീര്‍ഘകാലം ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

              
Back

  Date updated :