Krishnan Kallattu

Krishnan Kallattu

Any

Reading

Problem

Historic Persons

1919-1997

Nil

Other, Nil

Nil

Back

NIL

കൃഷ്ണന്‍ കല്ലാട്ട് 1919-ല്‍ ജനിച്ചു. സ്വാതന്ത്യ്രസമരസേനാനിയും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിച്ചുകൊണ്ടിരുന്ന സമയത്ത് തന്നെ പൊതുപ്രവര്‍ത്തനങ്ങളില്‍ വ്യാപരിച്ചിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം കോണ്‍ഗ്രസ്സിന്റേയും കോണ്‍ഗ്രസ്സ് സോഷ്യലിസ്റ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകനായി. പിന്നീട് കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. എ.ഐ.ടി.യു.സി.യുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രണ്ടരവര്‍ഷക്കാലം ഇദ്ദേഹം ജയില്‍ശിക്ഷ അനുഭവിച്ചു. പലപ്പോഴും ഒളിവില്‍ കഴിയേണ്ടിയും വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.യോടൊപ്പം നിന്നു. വി.ടി.ഭട്ടതിരിപ്പാടിന്റെ ഭാര്യാസഹോദരി പ്രിയദത്ത അന്തര്‍ജനമാണ് ഇദ്ദേഹത്തിന്റെ പത്നി. 23-11-1997-ല്‍ അന്തരിച്ചു.

              
Back

  Date updated :