Krishnan R.S.

Krishnan R.S.

Any

Reading

Problem

Scientist

1911-

Chitoor

Palakkad, Nil

Nil

Back

NIL

ഇന്ത്യന്‍ ഭൌതിക ശാസ്ത്രജ്ഞന്‍ എന്ന നിലയില്‍ അറിയപ്പെട്ടിരുന്ന കൃഷ്ണന്‍ ആര്‍.എസ്. 23-09-1911-ല്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ ജനിച്ചു. പ്രകാശപ്രകീര്‍ണനത്തെ സംബന്ധിക്കുന്ന കൃഷ്ണന്‍ പ്രഭാവം കണ്ടുപിടിച്ചത് ഇദ്ദേഹമാണ്. 1934-ലാണ് കൊളോയ്ഡുകളിലെ പ്രകാശപ്രകീര്‍ണനത്തെ സംബന്ധിച്ച കൃഷ്ണന്‍ പ്രഭാവം എന്ന പ്രതിഭാസം കണ്ടെത്തിയത്. പ്രശസ്ത ഭൌതിക ശാസ്ത്രജ്ഞന്‍ സി.വി.രാമന്റെ കീഴില്‍ ബാംഗ്ളൂരിലെ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലാണ് ഇദ്ദേഹം ഗവേഷണം നടത്തിയത്.
ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അധ്യാപകന്‍, വകുപ്പ് തലവന്‍, കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രകാശപ്രകീര്‍ണനം, കൊളോയ്ഡീയ പ്രകാശികം, അണു കേന്ദ്രഭൌതികം, രാമന്‍ ഇന്‍ഫ്രാറെഡ് സ്പെക്റ്റ്രോസ്കോപ്പി, ബ്രിലൌവില്‍ പ്രകീര്‍ണനം, താപീയവികസനം, ഇലാസ്തികത, ലേസര്‍, അണുകേന്ദ്രീയ ഭൂഗണനം, അള്‍ട്രാസോണിക്സ് മുതലായ ശാസ്ത്രശാഖകളില്‍ ഗവേഷണം നടത്തി പല സിദ്ധാന്തങ്ങളും ഇദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്.

              
Back

  Date updated :