Krishnakaimal Aymanam

Krishnakaimal Aymanam

Any

Reading

Problem

Literature

1924-

Aymanam

Kottayam, Nil

Nil

Back

NIL

അധ്യാപകനും എഴുത്തുകാരനും കഥകളി പണ്ഡിതനുമായ കൃഷ്ണക്കൈമള്‍ 27-07-1924-ല്‍ കോട്ടയം ജില്ലയിലെ അയ്മനത്ത് ജനിച്ചു. സാഹിത്യവിശാരദ്, രാഷ്ട്രഭാഷാ വിശാരദ്, എം.എ., ബി.എഡ്. എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. വൈക്കം ക്ഷേത്രകലാപീഠത്തിന്റെ ഓണിറ്റി ഡയറക്ടര്‍, ദേവസ്വം ബോര്‍ഡ് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും കേരളകലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ ഭരണസമിതിയംഗം എന്ന നിലയിലും ഇദ്ദേഹം സേവനം കാഴ്ചവച്ചു. പന്തളം, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ കോളജുകളിലെ അധ്യാപകനായിരുന്ന ഇദ്ദേഹം 1980-ലാണ് വിരമിച്ചത്. അഭിനയസാഹിത്യം, കഥകളി പ്രഭവം സാഹിത്യകൃതികളില്‍, ആദര്‍ശദീപങ്ങള്‍, നളചരിത സന്ദേശം, ആട്ടക്കഥാ സാഹിത്യം, സ്മൃതിസുധ (ആത്മകഥ), ക്ഷീണിക്കാത്ത മനീഷ തുടങ്ങിയവയും ഗെയ്ഥെയുടെ ഡോക്ടര്‍ ഫൌസ്റ് എന്ന നാടകത്തെ അധികരിച്ച് ആട്ടക്കഥയും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
കഥകളി വിജ്ഞാനകോശം എന്ന ബൃഹദ്ഗ്രന്ഥം ഇദ്ദേഹത്തിന്റേതാണ്. കേന്ദ്രസാംസ്കാരിക വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്പ്, 1994-ല്‍ എം.കെ.കെ. നായര്‍ സാംസ്കാരിക പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :