Kurup Nagavally R.S.

Kurup Nagavally R.S.

Any

Reading

Problem

Literature

1917-

Kuttanad

Alapuzha, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ നാഗവള്ളി ആര്‍.എസ്. കുറുപ്പ് (ആര്‍.ശ്രീധരക്കുറുപ്പ്) 25-05-1917-ല്‍ കുട്ടനാട്ടില്‍ ജനിച്ചു. അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദലമര്‍മരം, കല്യാണം കളിയല്ല, രണ്ടുലോകം, പൊലിഞ്ഞ ദീപം, സമത്വം, സോഷ്യലിസത്തിലേക്ക് എത്തിനോട്ടം, പമ്പവിളക്ക്, നെടുവീര്‍പ്പുകള്‍, ചുമടുതാങ്ങി, മനുഷ്യാ നീ മറക്കരുത്, തോട്ടി മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. ആദ്യകാല മലയാള സിനിമകള്‍ക്ക് തിരക്കഥകള്‍ രചിക്കുകയും സംവിധാനം നടത്തുകയും ചെയ്തിരുന്നു. 1982 വരെ ആകാശവാണിയില്‍ പ്രൊഡ്യൂസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയുടെ ദൃക്സാക്ഷി വിവരണം വളരെ ആസ്വാദ്യകരമായി റേഡിയോയിലൂടെ നല്‍കി ശ്രോതാക്കളെ കോരിത്തരിപ്പിച്ചിരുന്നു. ചലച്ചിത്രനടനും സംവിധായകനുമായ വേണു നാഗവള്ളി ഇദ്ദേഹത്തിന്റെ പുത്രനാണ്.

              
Back

  Date updated :