Kurup K.K.N.

Kurup K.K.N.

Any

Reading

Problem

Literature

1939-

Azhiyoor

Kozhikkode, Nil

Nil

Back

NIL

കുട്ടമത്ത് കുന്നിയൂര്‍ കുടുംബാംഗമായ കുറുപ്പ് കെ.കെ.എന്‍. കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ 13-12-1939-ല്‍ ജനിച്ചു. അധ്യാപകന്‍, ചരിത്രകാരന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എം.എ., പി.എച്ച്.ഡി. ബിരുദം നേടിയ ഇദ്ദേഹം വില്ലേജ് ഓഫീസറായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1972-76-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ഹിസ്ററി ലക്ചറര്‍, 1976-83-ല്‍ റീഡര്‍, 1991 മുതല്‍ പ്രൊഫസര്‍, വകുപ്പുതലവന്‍ എന്നീ നിലകളില്‍ സേവനമനുഷ്ടിച്ച ഇദ്ദേഹം 1998-ല്‍ വൈസ് ചാന്‍സലറായി നിയമിതനായി. 1983-ല്‍ കുറച്ചുകാലം മാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയില്‍ ഹിസ്ററി വകുപ്പില്‍ പ്രൊഫസറായിരുന്നു.
ഇംഗ്ളീഷിലും മലയാളത്തിലുമായി ഇദ്ദേഹം നിരവധി കൃതികളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ആധുനിക കേരളം, പഴശ്ശിസ്മരണകള്‍, ക്വിറ്റ് ഇന്ത്യാസമരവും കേരളവും, ജാലിയന്‍ വാലാബാഗ്, കേരളചരിത്രപഠനങ്ങള്‍, സമൂഹം ചരിത്രം സംസ്കാരം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്. 1981-ല്‍ കെ.ദാമോദരന്‍ അവാര്‍ഡ്, മികച്ച അധ്യാപകനുള്ള കൊച്ചുണ്ണിപ്പണിക്കര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :