Kurup O.N.V.

Kurup O.N.V.

Any

Reading

Problem

Literature

1931-

Chavara

Other, Nil

Nil

Back

NIL

മലയാളകവിയും അധ്യാപകനുമായ കുറുപ്പ് ഒ.എന്‍.വി. 27-05-1931-ല്‍ ചവറയില്‍ ജനിച്ചു. യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1957-ല്‍ അധ്യാപകനായി. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കവിതകള്‍ എഴുതുമായിരുന്നു. 1949-ല്‍ പ്രസിദ്ധപ്പെടുത്തിയ പൊരുതുന്ന സൌന്ദര്യം എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ ആദ്യകവിതാസമാഹാരം. ദാഹിക്കുന്ന പാനപാത്രം, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ഉപ്പ്, ഭൂമിക്ക് ഒരു ചരമഗീതം, അപരാഹ്നം, മൃഗയ, വെറുതെ, മയില്‍പ്പീലി, അക്ഷരം, നീലക്കണ്ണുകള്‍, കറുത്ത പക്ഷിയുടെ പാട്ട്, അഗ്നി ശലഭങ്ങള്‍, ഭൈരവന്റെ തുടി, ഉജ്ജയിനി, ഗാര്‍ങ്ഗകപ്പക്ഷികള്‍ മുതലായവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്.
നിരവധി നാടകങ്ങള്‍ക്കും ചലച്ചിത്രങ്ങള്‍ക്കും ഗാനരചന നടത്തിയ ഇദ്ദേഹത്തിന് കേരള സ്റേറ്റ് അവാര്‍ഡ് നിരവധി തവണ ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം അവാര്‍ഡ്, 1981-ല്‍ സോവിയറ്റ് ലാന്‍ഡ് അവാര്‍ഡ്, 1982-ല്‍ വയലാര്‍ രാമവര്‍മ അവാര്‍ഡ്, 1995-ല്‍ കവിതയ്ക്കുള്ള ദേശീയ അവാര്‍ഡായ ജ്യോഷ്വാ പുരസ്കാരം, 1998-ല്‍ പത്മശ്രീ തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ കവിയാണ് ഇദ്ദേഹം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വിമന്‍സ് കോളജ്, തലശ്ശേരി ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളില്‍ പ്രൊഫസറായും കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായും കേരള കലാമണ്ഡലം, കേരള കേന്ദ്രസാഹിത്യ അക്കാദമികളുടെ ഭരണസമിതിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള കലാമണ്ഡലത്തിന്റെ അധ്യക്ഷനായി ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

              
Back

  Date updated :