Prof. Dr. N.G. Kurup

Prof. Dr. N.G. Kurup

Any

Reading

Problem

Education

1929-

Panthalam

Alapuzha, Nil

Nil

Back

NIL

ശാസ്ത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ കുറുപ്പ് എന്‍.ജി. 1929-ല്‍ പന്തളത്ത് ജനിച്ചു. എന്‍. ഗോപാലക്കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. അണ്ണാമലാ, ബനാറസ് സര്‍വകലാശാലകളില്‍ പഠിച്ച് ജന്തുശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹം ഈ സര്‍വകലാശാലകളില്‍ തന്നെ അധ്യാപകനായി. ഒറ്റപ്പാലം, പന്തളം, ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളജുകളുടെ പ്രിന്‍സിപ്പലായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിന്നീട് യു.എന്നിന്റെ ഉന്നതവിദ്യാഭ്യാസഗവേഷണ വികസന പ്രോജക്ടിന്റെ ശാസ്ത്രീയോപദേഷ്ടാവായി നിയമനം ലഭിച്ച ഇദ്ദേഹം തത്സ്ഥാനം ഏറ്റെടുക്കന്നതിനുള്ള യാത്രാവേളയില്‍ 10-12-1971-ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. നിരവധി ഗവേഷണ പ്രബന്ധങ്ങളും ശാസ്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഇംഗ്ളീഷ് സാഹിത്യത്തിലും, നാടകാഭിനയത്തിലും പ്രാവീണ്യമുണ്ടായിരുന്ന ഇദ്ദേഹം ഷേക്സ്പീയര്‍ നാടകങ്ങളിലൂടെ തന്റെ അഭിനയപാടവവും പ്രകടമാക്കിയിട്ടുണ്ട്.

              
Back

  Date updated :