അധ്യാപകന്, ഗവേഷകന്, സാഹിത്യവിമര്‍ശകന്‍, വിദ്യാഭ്യാസചിന്തകന്‍, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ കുര്യാസ്, കുമ്പളക്കുഴി 02-04-1950-ല്‍ കുറവിലങ്ങാട് ജനിച്ചു. കേരളയൂണിവേഴ്സിറ്റിയില് നിന്ന് എം.എ., പി.എച്ച്.ഡി. ബിരുദങ്ങള്‍ നേടി. മൃത്യുബോധം മലയാള കാല്പനിക കവിതയില്‍, കലയുടെ ആത്മാവ്, കട്ടക്കയം കവിയും മനുഷ്യനും (കട്ടക്കയത്തിന്റെ ജീവചരിത്രം) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. മഹാകവി കട്ടക്കയത്തില്‍ ചെറിയാന് മാപ്പിളയുടെയും സിസ്റര്‍ മേരി ബനീഞ്ഞയുടേയും മുഴുവന്‍ രചനകളും ഇദ്ദേഹം സമാഹരിച്ച് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
1971-79-ല്‍ സ്കൂള്‍ അധ്യാപകന്, 1980-82-ല്‍ മൂവാറ്റുപുഴ നിര്‍മ്മല കോളജിലും 1982-89-ല്‍ കുറവിലങ്ങാട് ദേവമാതാ കോളജിലും ലക്ചറര്‍, 1989 മുതല്‍ കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ സീനിയര്‍ ലക്ചറര്‍, 1992-96-ല്‍ കേരള സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ തുടങ്ങി നിരവധി തലങ്ങളില്‍ ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കെ.സി.ബി.സി. സാഹിത്യ അവാര്‍ഡ്, മില്ലേനിയം സാഹിത്യ അവാര്‍ഡ്, ബനീഞ്ഞ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട് ഇദ്ദേഹം. |