Kurian. V

Kurian. V

Any

Reading

Problem

Officials

1921-

Nil

Kozhikkode, Nil

Nil

Back

NIL

കുര്യന്‍ വി. 21-11-1921-ല്‍ കോഴിക്കോട് ജനിച്ചു. ക്ഷീരവ്യവസായ വിദഗ്ദ്ധനും എന്‍ജിനീയറും സഹകരണപ്രവര്‍ത്തകനുമായ ഇദ്ദേഹം, ഇന്ത്യയിലെ ധവളവിപ്ളവത്തിന്റെ ഉപജ്ഞാതാവാണ്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ എം.എസ്.സി., ഡി.എസ്.സി., എന്‍.എന്‍.ഡി. ബിരുദങ്ങള്‍ നേടി. ഗുജറാത്തില്‍ നാഷണല്‍ ഡയറി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആയി ജോലി നോക്കിയിരുന്നു. ക്ഷീരവ്യവസായവുമായി ബന്ധപ്പെട്ട അന്തര്‍ദ്ദേശീയ സമിതികളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മഗ്സസേ അവാര്‍ഡ്, പത്മശ്രീ, പദ്മഭൂഷണ്‍, മിഷിഗന്‍, ഗ്ളാസ്ഗോ, കാനഡയിലെ അകേഡിയ എന്നീ യൂണിവേഴ്സിറ്റികളുടെ ഓണററി ഡോക്ടറേറ്റുകള്‍, എസ്കോട്ടിന്റെ മാന്‍ ഓഫ് ഈയര്‍ അവാര്‍ഡ്, മദിരാശി മാനേജ്മെന്റ് അസോസിയേഷന്റെ ബിസിനസ് ലീഡര്‍ഷിപ്പ് ബഹുമതി തുടങ്ങി ഒട്ടനവധി അവാര്‍ഡുകളും ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :