Kuruvila Jacob

Kuruvila Jacob

Any

Reading

Problem

Education

1904-1991

Aymanam

Kottayam, Nil

Nil

Back

NIL

ഇന്ത്യയിലെ വിദ്യാഭ്യാസ വിദഗ്ദ്ധന്‍മാരില്‍ ഒരാളായ കുരുവിള, ജേക്കബ് 03-08-1904-ല്‍ കോട്ടയം ജില്ലയിലെ അയ്മനത്ത് ജനിച്ചു. തന്റെ 26-ാം വയസ്സില്‍ മദ്രാസ് ക്രിസ്ത്യന്‍ സ്കൂളിന്റെ ഇന്ത്യക്കാരനായ ആദ്യത്തെ ഹെഡ്മാസ്ററായി ഇദ്ദേഹത്തെ നിയമിക്കപ്പെട്ടു. ലണ്ടനിലെ ലീഡ്സ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം ഐച്ഛികമായി എടുത്ത് ഉപരിപഠനം നടത്തിയ ഇദ്ദേഹം മദ്രാസ് ഹെഡ്മാസ്റേഴ്സ് കോണ്‍ഫറന്‍സിന്റെ സ്ഥാപകപ്രസിഡന്റായി 25 വര്‍ഷം സേവനമനുഷ്ഠിച്ചു. ഹൈദരാബാദ് പബ്ളിക് സ്കൂള്‍, മുംബൈ കതിഡ്രല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ 48 വര്‍ഷം പ്രധാനാധ്യാപകനായിരുന്നു. അമേരിക്ക, റഷ്യ, ഇംഗ്ളണ്ട്, ജപ്പാന്‍ തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ സെക്കന്‍ഡറി വിദ്യാഭ്യാസത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നിയമിച്ച കമ്മിറ്റിയിലെ അംഗമായും 1959-ല്‍ കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 26-08-1991-ല്‍ അന്തരിച്ചു.

              
Back

  Date updated :