Ayyankar P.K.

Ayyankar P.K.

Any

Reading

Problem

Scientist

1931-

Nil

Trivandrum, Nil

Nil

Back

NIL

ദേശീയതലത്തില്‍ പ്രശസ്തനായ കേരളീയ ശാസ്ത്രജ്ഞനാണ് പി.കെ. അയ്യങ്കാര്‍. 1931-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു.
ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ആയിരുന്നു. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ് ബ്രീഡര്‍ റിയാക്ടര്‍ ആയ പൂര്‍ണിമയുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം ഇന്ത്യയുടെ ആണവ സ്ഫോടന പരീക്ഷണത്തില്‍ പ്രമുഖ പങ്കാളി ആയിരുന്നു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പില്‍ ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരള ഗവണ്‍മെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി അധ്യക്ഷന്‍, ഉപദേഷ്ടാവ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.
പത്മഭൂഷണ്‍, കേരള ഗവണ്‍മെന്റിന്റെ സയന്‍സ് ആന്‍ഡ് ടെക്നോളജി അവാര്‍ഡ്, ഫിക്കി അവാര്‍ഡ്, ഭട്നാഗര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന കൃതി തെര്‍മല്‍ ന്യൂട്രോണ്‍ സ്കാറ്ററിങ് ആണ്.

              
Back

  Date updated :