Ayyanadikal

Ayyanadikal

Any

Reading

Problem

Kings / Queens

Nil

Nil

Other, Nil

Nil

Back

NIL

പഴയ വേണാടുരാജവംശത്തിലെ അറിയപ്പെടുന്ന ആദ്യത്തെ രാജാവാണ് അയ്യനടികള്‍. തരിസാപ്പള്ളി ശാസനമനുസരിച്ച് ഇദ്ദേഹത്തിന്റെ കാലം 9-ാം ശതകമാണെന്ന് കരുതിപ്പോരുന്നു. മഹോദയപുരം ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന സ്ഥാണുരവിവര്‍മ്മകുലശേഖരന്റെ സാമന്തനായിരുന്നു അയ്യനടികള്‍. അയ്യനടികളുടേതാണ് തരിസാപ്പള്ളി ശാസനം. കൊല്ലത്തെ തരിസാപ്പള്ളിക്ക് വളരെയധികം അധികാരാവകാശങ്ങളോടുകൂടി ഒരു പ്രദേശം ദാനം ചെയ്യുന്നതാണ് തരിസാപ്പള്ളി ശാസനത്തിന്റെ ഉള്ളടക്കം. ഇദ്ദേഹത്തിന്റെ സദ്ഭരണത്തിനുള്ള ഉദാഹരണമായി ഈ ശാസനത്തെ കണക്കാക്കാം.

              
Back

  Date updated :