Ayyar A.S.P.

Ayyar A.S.P.

Any

Reading

Problem

Literature

1899-

Nil

Palakkad, Nil

Nil

Back

NIL

മലയാളം ഇംഗ്ളീഷ് സാഹിത്യകാരനായിരുന്ന അയ്യര്‍ എ.എസ്.പി. 1899 ഫെബ്രുവരിയില്‍ പാലക്കാട് ജനിച്ചു. ഏ.എസ്. പഞ്ചാപകേശയ്യര്‍ എന്നായിരുന്നു മുഴുവന്‍ പേര്. പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ പഠനത്തിനുശേഷം മദ്രാസില്‍ നിയമപഠനത്തിനു ചേര്‍ന്നു. ജെ.എന്‍. ടാറ്റാ സ്കോളര്‍ഷിപ്പ് നേടി ഇംഗ്ളണ്ടിലെത്തിയ ഇദ്ദേഹം ഓക്സ്ഫോഡ് സര്‍വകലാശാലയില്‍നിന്നും എം.എ, സാര്‍ അറ്റ് ലോ എന്നീ ബിരുദങ്ങള്‍ സമ്പാദിച്ചു. ഐ.സി.എസ്. പരീക്ഷ ജയിച്ചു.
1922-ല്‍ മദിരാശി ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചു. ഡിസ്ട്രിക്റ്റ് ജഡ്ജി, സബ് കലക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം സ്വാതന്ത്യ്രത്തിനുശേഷം മദ്രാസ് ഹൈക്കോടതി ജഡ്ജിയായി.
ഇംഗ്ളീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ശ്രീകൃഷ്ണന്‍, ബാലാദിത്യന്‍, ഭാരതീയരുടെ ചെറുകഥകള്‍, അത്താഴാനന്തരകഥകള്‍, മൂന്നു ഭാഗ്യപരിലാളിതര്‍, ഗീതയുടെ വ്യാഖ്യാനം, പശ്ചിമ യൂറോപ്പില്‍ ഒരു ഭാരതീയന്റെ പര്യടനം, ഒരു കേസ് വിചാരണ തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.

              
Back

  Date updated :