Kannappan Chekavar

Kannappan Chekavar

Any

Reading

Problem

Historic Persons

Nil

Nil

Other, Nil

Nil

Back

NIL

വടക്കന്‍ പാട്ടുകളിലെ കഥാപാത്രം ഉണ്ണിയാര്‍ച്ചയുടേയും ആരോമല്‍ ചേകവരുടേയും പിതാവ്. ചന്തുവിന്റെ മാതുലന്‍ ആയിരുന്ന ഇദ്ദേഹമാണ് ഇവരുടെയെല്ലാവരുടെയും ഗുരു. വിവാഹാഭ്യര്‍ത്ഥന നിരസിച്ച ഉണ്ണിയാര്‍ച്ചയോടുള്ള പകപോക്കാന്‍ സഹോദരനായ ആരോമല്‍ ചേകവരെ ചന്തു ചതിപ്രയോഗത്തിലൂടെ കൊലപ്പെടുത്തി. ചന്തുവിനെ കൊല ചെയ്യുമെന്ന് പ്രതിജ്ഞയെടുത്ത ഉണ്ണിയാര്‍ച്ച സ്വന്തം പുത്രന്‍ ആരോമലുണ്ണിയെയും സഹോദരപുത്രനായ കണ്ണപ്പനുണ്ണിയേയും ചന്തുവുമായി അങ്കം വെട്ടുന്നതിന് പ്രേരിപ്പിച്ചു. സകലവിധ അടവുകളും അറിയാമായിരുന്ന ചന്തുവിനെ കീഴ്പ്പെടുത്തുക കുമാരന്മാരായിരുന്ന ഇരുവര്‍ക്കും അസാധ്യമായിരുന്നു. ചന്തുവിന്റെ ഗുരുവും ഇവരുടെ മുത്തച്ഛനുമായ കണ്ണപ്പന്‍ ചേകവര്‍ അന്നേവരെ പഠിപ്പിക്കാത്ത 19-ാമത്തെ അടവ് ആരോമലുണ്ണിക്ക് ഉപദേശിച്ചു കൊടുത്തു. ഇതിനുശേഷം ഇരുവരും ഇളവന്നൂര്‍ മഠത്തിലെത്തി ചന്തുവുമായി അങ്കംവെട്ടി അദ്ദേഹത്തെ വധിച്ചു.

              
Back

  Date updated :