Kannappanunni

Kannappanunni

Any

Reading

Problem

Historic Persons

Nil

Nil

Other, Nil

Nil

Back

NIL

വടക്കന്‍ പാട്ടിലെ ഒരു വീരനായകന്‍. കണ്ണപ്പ ചേകവരുടെ മകന്‍ ആരോമല്‍ ചേകവരുടെ മകനാണ് കണ്ണപ്പനുണ്ണി. തന്റെ പിതാവിനെ ചതിച്ചുകൊന്ന ചന്തുവിന്റെ തല വെട്ടിയെടുക്കുമെന്ന് ഇദ്ദേഹം പ്രതിജ്ഞ ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹവും ഉണ്ണിയാര്‍ച്ചയുടെ പുത്രനായ ആരോമലുണ്ണിയും ചേര്‍ന്ന് ഇളവന്നൂര്‍ മഠത്തിലെത്തി ചന്തുവിനെ എതിരിട്ട് അദ്ദേഹത്തെ വധിച്ചശേഷം തല വെട്ടിയെടുത്ത് ഉണ്ണിയാര്‍ച്ചയുടെ മുമ്പില്‍ സമര്‍പ്പിച്ചു. ലക്ഷ്യം സാധിച്ചശേഷം അങ്കച്ചുരികയോട് എന്നേയ്ക്കുമായി വിടചൊല്ലി ഒരു സാധാരണക്കാരനായാണ് കണ്ണപ്പനുണ്ണി ജീവിച്ചത് എന്ന് പാട്ടുകളില്‍ പരാമര്‍ശിച്ചു കാണുന്നു.

              
Back

  Date updated :