Kanaran C.H.

Kanaran C.H.

Any

Reading

Problem

Politics

1909-1972

Thalasserry

Kannur, Nil

Nil

Back

NIL

കമ്മ്യൂണിസ്റ് നേതാവായ കണാരന്‍ സി.എച്ച്. 1909-ല്‍ തലശ്ശേരിയില്‍ ജനിച്ചു. അധ്യാപകവൃത്തിയില്‍ നിന്ന് പൊതുരംഗത്തേക്കു വന്ന ഇദ്ദേഹം 1930-31-ല്‍ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. 1934-ല്‍ കോണ്‍ഗ്രസ്സിലെ സോഷ്യലിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. നിരവധി തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചു. 1943-ല്‍ പാര്‍ട്ടിയുടെ മലബാര്‍ കമ്മിറ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1948-ല്‍ പാര്‍ട്ടി നിരോധിക്കപ്പെട്ടപ്പോള്‍ ഇദ്ദേഹം ഒളിവില്‍ താമസിച്ചു. പല പ്രാവശ്യം ജയില്‍ വാസം അനുഭവിച്ചു. 1952-ല്‍ മദിരാശി നിയമസഭയിലേക്കും 1957, 1965, 1967 എന്നീ വര്‍ഷങ്ങളില്‍ കേരളനിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ് പാര്‍ട്ടി ഭിന്നിച്ചപ്പോള്‍ മാര്‍ക്സിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന ഇദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. 1960-ല്‍ എ.കെ. ഗോപാലന്റെ നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേയ്ക്ക് നടന്ന കാര്‍ഷിക ജാഥയുടെ വൈസ്-ക്യാപ്റ്റനായിരുന്നു ഇദ്ദേഹം. ഇദ്ദേഹം എഴുതിയ ലേഖനങ്ങളുടേയും പ്രസംഗങ്ങളുടേയും സമാഹാരമാണ് വേഗം പോരാ എന്ന കൃതി. 20-10-1972-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് അന്തരിച്ചു.

              
Back

  Date updated :