Kadamattath Kathanar

Kadamattath Kathanar

Any

Reading

Problem

Historic Persons

Kunnathunad

Nil

Other, Nil

Nil

Back

NIL

മാന്ത്രികനെന്ന നിലയില്‍ പ്രസിദ്ധനായ കേരള ക്രൈസ്തവ പുരോഹിതനാണ് കടമറ്റത്ത് കത്തനാര്‍. പൌലോസ് എന്നായിരുന്നു പേര്. കുന്നത്തുനാട് താലൂക്കിലെ കടമറ്റം ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായിരുന്ന കുഞ്ഞുകുഞ്ഞിന്റേയും സാറാമ്മയുടേയും ഏക മകനായി ഒരു ചെറ്റക്കുടിലില്‍, പിറന്ന ഇദ്ദേഹം ഒരു വികാരിയുടെ സംരക്ഷണയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. ശെമ്മാശനായ ഇദ്ദേഹം പള്ളി വികാരിയുടെ പശുക്കളെ കാണാതായപ്പോള്‍ കാട്ടിലേക്ക് പോവുകയും വഴിതെറ്റി മലയരയന്മാരുടെ ഗുഹയില്‍ അകപ്പെടുകയും ചെയ്തു. മലയരന്മാരുടെ മൂപ്പനില്‍ നിന്ന് മാന്ത്രികവിദ്യകളും ജാലവിദ്യകളും പഠിച്ച ഇദ്ദേഹം പത്ത് വര്‍ഷങ്ങള്‍ക്കുശേഷം പള്ളി വികാരിയുടെ അടുത്ത് തിരിച്ചെത്തി. മന്ത്രവിദ്യകള്‍കൊണ്ട് ഇദ്ദേഹം പല അത്ഭുതങ്ങളും കാട്ടിയതായി ഐതിഹ്യങ്ങള്‍ പറയുന്നു. കത്തനാരുടെ മാന്ത്രികവിദ്യ കടമറ്റത്തു സമ്പ്രദായം എന്ന പേരില്‍ അറിയപ്പെടുന്നു. പള്ളിവികാരിയുടെ മരണശേഷം കത്തനാര്‍ പട്ടം കിട്ടിയ ഇദ്ദേഹം കടമറ്റത്തച്ചന്‍, കടമറ്റത്ത് കത്തനാര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഭൂതപ്രേതപിശാചുക്കളെ മന്ത്രവിദ്യ ഉപയോഗിച്ച് നിയന്ത്രണത്തിലാക്കാന്‍ ഇദ്ദേഹത്തിന് അപാരമായ കഴിവുണ്ടായിരുന്നു. മന്ത്രവിദ്യ ഉപയോഗിച്ച് പല നല്ല കാര്യങ്ങള്‍ അദ്ദേഹം പ്രവര്‍ത്തിച്ചുവെങ്കിലും ഇത് ക്രൈസ്തവ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു. മാന്ത്രികവിദ്യ പല ശിഷ്യന്‍മാരെയും പഠിപ്പിക്കുകയും മാന്ത്രികഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുവിരുദ്ധമായ ഈ ഗ്രന്ഥങ്ങള്‍ ചുട്ടെരിക്കാന്‍ നടത്തിയ ശ്രമം വിഫലമായി തീര്‍ന്നു എന്നും കഥയുണ്ട്. എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിലെ വടക്കെ ഐക്കരനാട് വില്ലേജിലാണ് കടമറ്റം പള്ളി സ്ഥിതി ചെയ്യുന്നത്. യാക്കോബായ സഭയുടെ അധീനതയിലുള്ള ഈ പള്ളി അ. ഉ 865-ല്‍ ആണ് പണികഴിപ്പിച്ചത് എന്നു വിശ്വസിക്കുന്നു. വിദേശിയായ മാര്‍ ആബോ എന്ന സിദ്ധനാണ് ക്ഷേത്രാകൃതിയിലുള്ള ഈ പള്ളി നിര്‍മ്മിച്ചത്.

              
Back

  Date updated :