Avvatuthura Ayyinippilla Asan

Avvatuthura Ayyinippilla Asan

Any

Reading

Problem

Literature

Kovalam

Nil

Trivandrum, Nil

Nil

Back

NIL

പ്രാചീന കേരളീയ കവിയായ അയ്യിനിപ്പിള്ള ആശാന്‍ കോവളത്തിനടുത്തുള്ള അവ്വാടുതുറയില്‍ ജനിച്ചു. ക്രിസ്ത്വബ്ദം 14-15-ഉം നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്ന രണ്ടു കവികളായിരുന്നു അയ്യിനിപ്പിള്ള ആശാനും ജ്യേഷ്ഠന്‍ അയ്യിപ്പിള്ള ആശാനും. ഭാഷയിലെ പാട്ടുപ്രസ്ഥാനത്തിന്റെ പ്രയോക്താക്കളായ ഇവര്‍ കോവളം കവികള്‍ എന്നും അറിയപ്പെടുന്നു. അവ്വാടുതുറ കവികളുടെ ജീവിതകാലം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല. അയ്യിപ്പിള്ള ആശാന്റെ രാമകഥപ്പാട്ട് കണ്ടെടുത്ത് വ്യാഖ്യാന സഹിതം ഡോ. പി.കെ. നാരായണപ്പിള്ള പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാമീണ കര്‍ഷകനും നിരക്ഷകനുമായ അയ്യിപ്പിള്ള ആശാന് ഒരു ദിവ്യന്‍ നല്കിയ പഴം ഭക്ഷിച്ചതിനെത്തുടര്‍ന്ന് കവനപാടവം ലഭിച്ചുവെന്നും ആ പഴത്തിന്റെ തൊലി ഭക്ഷിച്ച അനിയന്‍ അയ്യിനിപ്പിള്ള ആശാനും ഒരളവില്‍ കവനശക്തി ലഭിച്ചു എന്നും പറയപ്പെടുന്നു. കവിത്വശക്തി ലഭിച്ച ഇവര്‍ രാമകഥപ്പാട്ടും ഭാരതംപാട്ടും ഗ്രാമാന്തരങ്ങളില്‍ പാടിനടന്നുവെന്നും ഐതിഹ്യമുണ്ട്. നാടോടി തമിഴ് രീതിയിലാണ് രാമകഥപ്പാട്ട് രചിച്ചിരിക്കുന്നത്. സംസ്കൃത പദങ്ങള്‍ കുറവായിട്ട് ഉപയോഗിച്ചിരിക്കുന്ന ഈ കൃതികള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്.

              
Back

  Date updated :