Ezhuthachan K.N.

Ezhuthachan K.N.

Any

Reading

Problem

Literature

1921-1981

Cherpulasserry

Trichur, Nil

Nil

Back

NIL

കുടിയിരിക്കല്‍ നാരായണനെഴുത്തച്ഛന്‍ എന്ന കെ.എന്‍. എഴുത്തച്ഛന്‍ അറിയപ്പെടുന്ന മലയാള ഭാഷാ ശാസ്ത്ര ഗവേഷകനും വിമര്‍ശകനുമാണ്. 21-05-1921-ല്‍ ചെര്‍പ്പുളശ്ശേരിയില്‍ ജനിച്ചു. മലയാളം, ഇംഗ്ളീഷ്, സംസ്കൃതം എന്നീ ഭാഷകളില്‍ എം.എ ബിരുദവും കൌടലീയത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധത്തിന് മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി. ബിരുദവും നേടി. കലാസൌധം, കഥാമഞ്ജുഷ, കഥാഭൂഷണം, കുസുമോപഹാരം, പ്രതിജ്ഞ (ഖണ്ഡകാവ്യം), കേരളോദയം (സംസ്കൃത മഹാകാവ്യം) എന്നീ കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഈശ്വര ചന്ദ്രവിദ്യാസാഗറിന്റെ ജീവിതചരിത്രമാണ് ഇദ്ദേഹത്തിന്റെ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കൃതി. അധ്യാത്മരാമായണത്തെക്കുറിച്ചുള്ള ഗവേഷണ പ്രബന്ധം, ഇലയും വേരും, കതിര്‍ക്കുല, ഏഴിലംപാല, ഉഴുത നിലങ്ങള്‍ എന്നീ പ്രബന്ധ സമാഹാരങ്ങളും സര്‍ ഫിലിപ് സിഡ്നിയുടെ അപ്പോളജി ഫോര്‍ പൊയട്രിയുടെയും (കവിതയ്ക്കൊരു സാധൂകരണം-1987) വേണി സംഹാരത്തിന്റേയും പരിഭാഷകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു സംഭാവനകള്‍. ഭാഷാ മദ്രാസ് സര്‍വകലാശാല അധ്യാപകന്‍, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിലെ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ദ്രാവിഡ ഭാഷാ ശാസ്ത്ര സംഘടനയുടെ റിസര്‍ച്ച് ഫെല്ലോ, കലിക്കറ്റ് സര്‍വകലാശാലയിലെ വിസിറ്റിങ് പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനം കാഴ്ചവച്ച ഇദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടെയും കേരള സാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 28-10-1981-ന് അന്തരിച്ചു.

              
Back

  Date updated :