Omchery (N. Narayana Pillai)

Omchery (N. Narayana Pillai)

Any

Reading

Problem

Literature

1924-

Vaikom

Kottayam, Nil

Nil

Back

NIL

മലയാള നാടകകൃത്തായ ഓംചേരി 01-02-1924-ല്‍ വൈക്കത്ത് ജനിച്ചു. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ എം.എ. ബിരുദം നേടിയ ഇദ്ദേഹം ബി.എല്‍. ബിരുദവും നേടിയിട്ടുണ്ട്. കൂടാതെ പബ്ളിക് റിലേഷന്‍സ്, അഡ്വര്‍ടൈസിങ് എന്നിവയില്‍ ഡിപ്ളോമയും കരസ്ഥമാക്കി. കാലിഫോര്‍ണിയ സര്‍വകലാശാലാ അധ്യാപകന്‍, ഡല്‍ഹി ആകാശവാണി സബ് എഡിറ്റര്‍, ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പ്രൊഫസര്‍, ഭാരതീയ വിദ്യാഭവന്റെ പോസ്റ് ഗ്രാജുവേറ്റ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മാനേജ്മെന്റ് പ്രിന്‍സിപ്പല്‍, ഡല്‍ഹി എക്സ്പെരിമെന്റല്‍ തിയറ്റര്‍ ഡയറക്ടര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഗീതജ്ഞയായ ലീലാഓംചേരി ഇദ്ദേഹത്തിന്റെ പത്നിയാണ്. 1973-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.പി.സി.എസ്. അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിനു ലഭിച്ചു. ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു, ഒപ്പത്തിനൊപ്പം, പ്രളയം, തേവരുടെ ആന, ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു, ഇത് നമ്മുടെ നാടാണ് (നാടകങ്ങള്‍), വികാസരേഖകള്‍, ലക്ഷ്യവും മാര്‍ഗവും (പഠനങ്ങള്‍) എന്നിവയാണ് പ്രമുഖകൃതികള്‍.

              
Back

  Date updated :