Olappamanna Subrahmanyan Namboothirippad

Olappamanna Subrahmanyan Namboothirippad

Any

Reading

Problem

Literature

1923-2000

Vellinezhy, Olappamanna

Palakkad, Nil

Nil

Back

NIL

മലയാള കവിയായ ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് 10-01-1923-ല്‍ പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണമനയില്‍ ജനിച്ചു. വ്യവസായ പ്രമുഖന്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം വൈസ് പ്രസിഡന്റ്, കേരള കലാമണ്ഡലം ചെയര്‍മാന്‍, കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1989-ല്‍ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹനായി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, എന്‍. വി. പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പാഞ്ചാലി, നിഴലാന, നങ്ങേമക്കുട്ടി, വീണ, കല്പന, കലാകവിതകള്‍, ജാലകപ്പക്ഷി, വരിനെല്ല് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 2000 ഒക്ടോബര്‍ 4-ന് അന്തരിച്ചു.

              
Back

  Date updated :