Ezhuthachan K.S.

Ezhuthachan K.S.

Any

Reading

Problem

Literature

1897-1952

Rayiranelloor

Palakkad, Nil

Nil

Back

NIL

മലയാള കവിയും നിരൂപകനുമായ എഴുത്തച്ഛന്‍ കെ. എസ്. 1897-ല്‍ പാലക്കാട് ജില്ലയിലെ രായിരനെല്ലൂരില്‍ ജനിച്ചു. കുറുവാന്തൊടി ശങ്കരനെഴുത്തച്ഛന്‍ എന്നാണ് പൂര്‍ണ്ണനാമം. ഇദ്ദേഹം പൈങ്കിളി എന്ന മാസിക നടത്തിയിരുന്നു. പട്ടാമ്പി സംസ്കൃത കോളേജില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അധ്യാപകനായി ജോലി നോക്കി. കുസുമാഞ്ജലി, പ്രസന്ന പൌര്‍ണമി (കവിതാസമാഹാരങ്ങള്‍), ചിത്രഹര്‍മ്യം (ചെറുകഥാസമാഹാരം), ദുര്‍ഗാദാസന്‍ (ഖണ്ഡകാവ്യം), സാഹിത്യാസ്വാദനം, സാഹിത്യദീപിക (നിരൂപണപ്രബന്ധ സമാഹാരങ്ങള്‍), ഉപന്യാസമഞ്ജരി, വിഹഗവീക്ഷണം (ഉപന്യാസ സമാഹാരങ്ങള്‍) എന്നിവയാണ് ഇദ്ദേഹത്തിന്റെ കൃതികള്‍. കുഞ്ചന്‍ നമ്പ്യാരുടേയും തുഞ്ചത്ത് എഴുത്തച്ഛന്റേയും ജീവചരിത്രങ്ങളും എഴുതിയിട്ടുണ്ട്. 1952-ല്‍ പെരിന്തല്‍മണ്ണ സ്കൂളില്‍ വച്ച് ഹൃദയസ്തംഭനം മൂലം ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :