Ezhuthachan Karunakaran

Ezhuthachan Karunakaran

Any

Reading

Problem

Literature

Nil

Nil

Other, Nil

Nil

Back

NIL

പ്രാചീന മലയാള കവിയായ എഴുത്തച്ഛന്‍ കരുണാകരന്‍ എഴുത്തച്ഛന്റെ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു എന്ന് കരുതുന്നു. ചിറ്റൂര്‍ തുഞ്ചന്‍ മഠത്തിലെ ആചാര്യനായിരുന്നുവെന്നും സാമൂതിരി കോവിലകത്തിലെ ആചാര്യനായിരുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്. ജീവിതകാലത്തെക്കുറിച്ചോ കൃതികളെക്കുറിച്ചോ ശരിയായ വിവരമൊന്നും ലഭ്യമല്ല. ശിവരാത്രിമാഹാത്മ്യം ഇദ്ദേഹം രചിച്ച കൃതിയാണെന്ന് കേരള സാഹിത്യ ചരിത്രകാരനായ ഉള്ളൂര്‍ പരമേശ്വരയ്യര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടും വേതാളചരിതം കിളിപ്പാട്ടും ഇദ്ദേഹം രചിച്ച കൃതികളാണെന്ന് പി. ഗോവിന്ദപ്പിള്ളയും അഭിപ്രായപ്പെട്ടിട്ടുണ്ട്.

              
Back

  Date updated :