Abraham Marthoma Methrapoleetha

Abraham Marthoma Methrapoleetha

Any

Reading

Problem

Religion

1880-1947

Nil

Other, Nil

Nil

Back

NIL

മാര്‍ത്തോമ സുറിയാനി സഭാദ്ധ്യക്ഷനായ എബ്രഹാം മാര്‍ത്തോമാ മെത്രാപ്പൊലീത്താ 30-10-1880-ല്‍ ജനിച്ചു. എം.എന്‍. എബ്രഹാം എന്നായിരുന്നു ജ്ഞാനസ്നാന പേര്. തിരുവല്ല, കോട്ടയം, തൃശിനാപ്പള്ളി എന്നിവിടങ്ങളില്‍ പഠിച്ചു. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദമെടുത്തു. ടൊറന്റോ സര്‍വകലാശാലയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ എം.എ.യും ബി.ഡിയും നേടി. 1911-ല്‍ ശെമ്മാശ്ശനായ ഇദ്ദേഹം 1916-ല്‍ ഇരവിപേരൂര്‍ പള്ളിയില്‍ വച്ച് കശീശാപട്ടം സ്വീകരിച്ചു. 1918-ല്‍ എപ്പിസ്കോപ്പയായി വാഴിക്കപ്പെട്ടു. 1944-ല്‍ കോഴഞ്ചേരി പള്ളിയില്‍ വച്ച് മെത്രാപ്പൊലീത്തയായി വാഴിക്കപ്പെട്ടു. നിരവധി സംഘടനകളുടെ രക്ഷാധികാരിയും, ഇന്ത്യന്‍ നാഷണല്‍ മിഷനറി സംഘത്തിന്റെ അധ്യക്ഷനുമായിരുന്നു. 01-09-1947-ല്‍ കാലം ചെയ്തു.

              
Back

  Date updated :