Abraham Thomas

Abraham Thomas

Any

Reading

Problem

Officials

1941-1998

Nil

Kottayam, Nil

Nil

Back

NIL

എബ്രഹാം തോമസ് 1941-ല്‍ കോട്ടയത്ത് ജനിച്ചു. ഫാക്ടിന്റെ സി.എം.ഡി. ആയിരുന്ന മൂന്നാമത്തെ മലയാളിയാണ് ഇദ്ദേഹം. ബറോഡയിലെ എം. എസ്. സര്‍വ്വകലാശാലയില്‍നിന്ന് ബി.ഇ. ബിരുദം, കൊച്ചി സര്‍വ്വകലാശാലയില്‍നിന്ന് എം.ബി.എ. ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്റില്‍ ഡിപ്ളോമ എന്നിവ നേടിയ ഇദ്ദേഹം ഇന്‍സ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് ഇന്ത്യയുടെ ഫെലോ ആയിരുന്നു. 1961-ല്‍ ജൂനിയര്‍ സൂപ്രണ്ടായി ഫാക്ടില്‍ ഉദ്യോഗത്തില്‍ പ്രവേശിച്ച ഇദ്ദേഹം കൊച്ചി ഡിവിഷനില്‍ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് (പ്രൊഡക്ഷന്‍), ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1983 മുതല്‍ 87 വരെ ഫാക്ട് ജനറല്‍ മാനേജറും തുടര്‍ന്ന് എക്സിക്യൂട്ടീവ് ഡയറക്ടറുമായി. ഫെര്‍ട്ടിലൈസര്‍ ടെക്നോളജിയില്‍ റഷ്യയില്‍ നിന്ന് പരിശീലനം നേടിയ ഇദ്ദേഹം ഫാക്ട് എന്‍ജിനീയറിങ് വര്‍ക്സ് (ഫ്യൂ), ഫാക്ട് എന്‍ജിനീയറിങ് ആന്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ (ഫെഡോ) മുതലായ ചുമതലകള്‍ ദീര്‍ഘകാലം വഹിച്ചു. ട്രോംബെ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് സി.എം.ഡി. ഡല്‍ഹിയിലെ നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ് മാനേജിങ് ഡയറക്ടര്‍ എന്നീ പദവികളും വഹിച്ചു. ഫാക്ടുമായി ബന്ധപ്പെട്ട ഒട്ടേറെ വിദേശകരാറുകളുടെ ശില്പിയാണ് ഇദ്ദേഹം. 1998-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :