Uzhuthira (Kunjan) Variyar, Thruthala

Uzhuthira (Kunjan) Variyar, Thruthala

Any

Reading

Problem

Literature

1872-1943

Ponnani

Malappuram, Nil

Nil

Back

NIL

മലയാള കവി, ഭിഷഗ്വരന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഉഴുത്തിര വാരിയര്‍ 1872-ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ തൃത്താല ചങ്കുളങ്ങര വാരിയത്ത് ജനിച്ചു. രുദ്രവാരിയര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. കുഞ്ഞന്‍ വാരിയര്‍ എന്നും അറിയപ്പെട്ടിരുന്നു. സംസ്കൃത പണ്ഡിതനായിരുന്ന ഇദ്ദേഹം ഹൈസ്കൂള്‍ അധ്യാപകനായും കൊച്ചി രാജകുടുംബത്തിന്റെ പ്രധാനാധ്യാപകനായും ജോലി നോക്കിയിട്ടുണ്ട്. ബാലകൃഷ്ണ സങ്കീര്‍ത്തനം, കൊച്ചിക്കുള്ള മെച്ചം, ഒരു പ്രാര്‍ത്ഥന, ശ്രീരാമവര്‍മ്മവിജയം, ദേവീസ്തവമാലിക, കനകധ്വജോത്സവം, ശ്രീരാമഹരി, ജൂബിലി വിജയം, ഉത്തരയാത്ര, ഷഷ്ടിപൂര്‍ത്തിഗാഥ, വിശ്വംഭരവിലാസം, ജനകോപദേശം, മാനവേദ ചമ്പു വിവര്‍ത്തനം, മുക്തിസ്ഥല വിലാസം മുതലായവയാണ് ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. ഉദ്യോഗത്തില്‍നിന്നും വിരമിച്ചശേഷം ശിഷ്ട ജീവിതം ആയുര്‍വേദ ചികിത്സയ്ക്കായി വിനിയോഗിക്കുകയും, കോഴിക്കോട്ടും, ചെറുതുരുത്തിയിലും വൈദ്യശാലകള്‍ സ്ഥാപിക്കുകയും ചെയ്തു. സാഹിത്യരചനയ്ക്കും സമയം കണ്ടെത്തിയിരുന്നു. 1943-ല്‍ അന്തരിച്ചു.

              
Back

  Date updated :